Skip to main content

ട്രഷറികളിൽ പെൻഷൻകാരുടെ മസ്റ്ററിംഗ് മെയ് 31വരെ നിർത്തിവച്ചു

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് രോഗവ്യാപനം തടയുന്നതിനും രോഗം വരാതെ പ്രതിരോധിക്കുന്നതിനുമായി ട്രഷറികളിൽ നടത്തുന്ന പെൻഷൻകാരുടെ ലൈഫ് മസ്റ്ററിങ് മെയ് 31വരെ നിർത്തി. മെയ് 31വരെ ലൈഫ് മസ്റ്ററിങ് ഡ്യൂ ആകുന്ന പെൻഷൻകാർ ജൂൺ 30ന് മുൻപ് ലൈഫ് മസ്റ്ററിങ് നടത്തിയാൽ മതി. ഇവരുടെ പെൻഷൻ ലൈഫ് മസ്റ്ററിങ് ചെയ്തിട്ടില്ല എന്ന കാരണത്താൽ തടയില്ല.
കൂടാതെ ട്രഷറികളിലെ ഹെൽപ് ഡെസ്‌കുകളിൽ നേരിട്ടെത്തി സേവനം സ്വീകരിക്കുന്നതിനുള്ള സംവിധാനം തൽക്കാലത്തേക്ക് നിറുത്തിവച്ചു. ആവശ്യക്കാർക്ക് ഫോണിൽ വിളിച്ചും ഹെൽപ് ഡസ്‌കിലേക്ക് ഇമെയിൽ അയച്ചും ഹെൽപ് ഡസ്‌കിന്റെ സേവനം ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പർ 1800-4255176.
പി.എൻ.എക്സ്.1160/2020

date