Skip to main content

ജൂനിയർ ഡിപ്ലോമ കോഴ്‌സ് സ്‌പോർസ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സഹകരണ യൂണിയൻ 2020 വർഷത്തെ ജൂനിയർ ഡിപ്ലോമ കോഴ്‌സിന് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനത്തിന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഫോറത്തിൽ സംസ്ഥാന സഹകരണ യൂണിയൻ സെക്രട്ടറിക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സർട്ടിഫിക്കറ്റുകളുടേയും, സ്‌പോർട്‌സിൽ പ്രാവീണ്യം തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകളുടേയും, സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ തിരുവനന്തപുരം 1 എന്ന വിലാസത്തിൽ മാർച്ച് 31 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.
2018-2019, 2019-20 സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ചിട്ടുളള കായികയിനങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരങ്ങളിൽ (യൂത്ത്/ജൂനിയർ) പങ്കെടുക്കുന്നതാണ് കുറഞ്ഞ യോഗ്യത (സർക്കാർ ഉത്തരവ് നം.51/2019/കാ.യു.വ തിയതി 07.03.2019) മേൽ വർഷങ്ങളിൽ സ്‌പോർട്‌സ് രംഗത്തെ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ പരിഗണിയ്ക്കുകയുള്ളൂ. അപേക്ഷകർ സ്‌പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യണം. സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
പി.എൻ.എക്സ്.1163/2020

date