Skip to main content

ഹോം ഡെലിവറി നടത്തുന്നവര്‍ മുന്‍കരുതലെടുക്കണം.

വീടുകളിലെത്തി തപാല്‍ വിതരണം ചെയ്യുന്നവരും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ഉല്‍പന്നങ്ങളും ഭക്ഷ്യവസ്തുക്കളും മറ്റും  വീട്ടു പടിക്കല്‍ വിതരണം ചെയ്യുന്നവരും കൊറോണ ബാധിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ആവശ്യമായ മുന്‍കരുതലടുക്കണം. സ്ഥാപന മേധാവികളും ഉടമസ്ഥരും ഇവര്‍ക്കാവശ്യമായ സാനിറ്റൈസര്‍, മാസ്‌ക് എന്നിവ ലഭ്യമാക്കണം. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ളവര്‍ രോഗം ഭേദമാകുന്നത് വരെ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കണം. ഇത്തരം ജോലികളിലേര്‍പ്പെട്ട അസുഖ ബാധിതര്‍ക്ക്  ആ വശ്യമായ ലീവ് അനുവദിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ  ഡി സജിത് ബാബു അറിയിച്ചു

ആരാധനാലയങ്ങളില്‍ 50 ല്‍ അധികം ആളുകള്‍ 

സമ്മേളിച്ചാല്‍ മത പുരോഹിതര്‍ക്കെതിരെ നടപടി

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളില്‍ 50 ല്‍ അധികം ആളുകള്‍ സമ്മേളിച്ചാല്‍  അതത് മതസ്ഥാപനങ്ങളുടെ  പുരോഹിതര്‍ക്കും ഭാരവാഹികള്‍ക്കുമെതിരെ  കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. പൊതു-സ്വകാര്യ ഇടങ്ങളിലും  50 ല്‍ അധികം ആളുകള്‍ സമ്മേളിക്കാന്‍ പാടില്ല. സംസ്ഥാന സര്‍ക്കാറും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണം. 

date