Skip to main content

കോവിഡ്19: ഭാഗ്യക്കുറി വിൽപന 31 വരെ നിർത്തി

* നറുക്കെടുപ്പുകൾ റദ്ദാക്കുകയും മാറ്റിവെക്കുകയും ചെയ്തു
കോവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 31 വരെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യക്കുറി ടിക്കറ്റുകളുടെ വിൽപനയും നറുക്കെടുപ്പും പൂർണമായും നിർത്തിവെക്കുമെന്ന് ഡയറക്ടർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഏതാനും നറുക്കെടുപ്പുകൾ മാറ്റിവെക്കുകയും റദ്ദാക്കുകയും ചെയ്തു.
മാർച്ച് 22നുള്ള പൗർണമി (ആർ.എൻ 435) നറുക്കെടുപ്പ് ഏപ്രിൽ അഞ്ചിലേക്കും, വിൻവിൻ (ഡബ്ലിയു 557) ഏപ്രിൽ ആറിലേക്കും, 24ന് നടത്താനിരുന്ന സ്ത്രീശക്തി (എസ്.എസ് 202) ഏപ്രിൽ ഏഴിലേക്കും, 25ന് നടത്താനിരുന്ന അക്ഷയ (എ.കെ 438) ഏപ്രിൽ എട്ടിലേക്കും, 26ന് നടത്താനിരുന്ന കാരുണ്യ പ്ലസ് (കെ.എൻ 309) ഏപ്രിൽ ഒൻപതിലേക്കും 27ന് നടത്താനിരുന്ന നിർമൽ (എൻ.ആർ 166) ഏപ്രിൽ 10 ലേക്കും 28ന് നടത്താനിരുന്ന കാരുണ്യ (കെ.ആർ 441) ഏപ്രിൽ 11 ലേക്കും 29ന് നടത്താനിരുന്ന പൗർണമി (ആർ.എൻ 436) ഏപ്രിൽ 12 ലേക്കും 30ന് നടത്താനിരുന്ന വിൻവിൻ (ഡബ്ലിയു 558) ഏപ്രിൽ 13 ലേക്കും 31ന് നടത്താനിരുന്ന സ്ത്രീശക്തി (എസ്.എസ് 203), സമ്മർ ബമ്പർ (ബി.ആർ 72) എന്നിവ ഏപ്രിൽ 14ലേക്കും മാറ്റിയിട്ടുണ്ട്.
ഏപ്രിൽ ഒന്നുമുതൽ 14 വരെ നടത്താനിരുന്ന അക്ഷയ, കാരുണ്യ പ്ലസ്, നിർമൽ, കാരുണ്യ, പൗർണമി, വിൻവിൻ, സ്ത്രീശക്തി എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് റദ്ദാക്കിയിട്ടുണ്ട്.  ഏപ്രിൽ അഞ്ചുമുതൽ നറുക്കെടുപ്പ് നടക്കുന്ന ഭാഗ്യക്കുറികളുടെ വിൽപന ഏപ്രിൽ ഒന്നുമുതൽ ഭാഗ്യക്കുറി ഓഫീസുകളിൽ ആരംഭിക്കും. പൊതുജനങ്ങളും ഏജൻറുമാരും വിൽപനക്കാരും ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്.1169/2020

 

date