Skip to main content

സപ്ലൈക്കോ വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ അവശ്യാനുസരണം ലഭിക്കുമെന്ന് സിഎംഡി

സപ്ലൈക്കോയുടെ വിതരണ കേന്ദ്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ ആവശ്യാനുസരണം സംഭരിച്ചിട്ടുണ്ടെന്നും കോവിഡ് 19 തുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള ശുചിത്വ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് തിരക്ക് ഒഴിവാക്കി ഭക്ഷ്യവസ്തുക്കൾ വാങ്ങണമെന്നും സി.എം.ഡി പി.എം. അലി അസ്ഗർ പാഷ അറിയിച്ചു. ജനതാകർഫ്യൂ ജനജാഗ്രതാ ദിനമായി ആചരിക്കുന്നതിനാൽ ഞായറാഴ്ച (മാർച്ച് 22) വിതരണകേന്ദ്രങ്ങൾ പ്രവർത്തിക്കില്ല. വരും ദിവസങ്ങളിൽ സർക്കാർ നിർദ്ദേശിക്കുന്ന സമയക്രമം പാലിച്ച് വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്നും സി.എം.ഡി അറിയിച്ചു. ഭക്ഷ്യവസ്തുക്കൾ എല്ലാവർക്കും കൃത്യമായി ലഭിക്കുന്ന വിധത്തിലാണ് വിതരണ കേന്ദ്രങ്ങളിൽ ക്രമീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു.
പി.എൻ.എക്സ്.1170/2020

 

date