Post Category
ഏകാന്തതയുടെ ദിനങ്ങള്‍ സര്‍ഗാത്മകമാക്കാന്‍ വായനോത്സവം
ആശുപത്രി ഐസൊലേഷനിലേയ്ക്ക് എത്തുന്നവര്‍ക്ക് ഏകാന്തതയുടെ വിരസത ഒഴിവാക്കാന്‍ പുസ്തകങ്ങള്‍ നല്‍കും. ജില്ലാ മെഡിക്കല്‍ ഓഫീസും കൊല്ലം ഡി സി ബുക്‌സും ചേര്‍ന്നാണ് വായനോത്സവം ഒരുക്കുന്നത്. ബാല്യകാല സൗഹൃദത്തിന്റെയും ഗൃഹാതുരതയുടേയും നനുത്ത മയില്‍പ്പീലി സ്പര്‍ശവും ജീവിതയാത്രകളും പ്രണയവും ജീവിതത്തിന്റെ അര്‍ഥതലങ്ങള്‍ തേടുന്ന തത്വചിന്തയും വിജയ മന്ത്രങ്ങളും പോസിറ്റീവ് ആറ്റിറ്റിയൂഡുമെല്ലാം വായന അക്ഷരാര്‍ഥത്തില്‍ ഉത്സവമാക്കുന്നു. വായനക്കറിപ്പുകള്‍ സാമൂഹ്യ നവ മാധ്യമങ്ങളില്‍ പ്രകാശിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തിവരുന്നു.
date
- Log in to post comments