Post Category
ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ പ്രതിസന്ധി നേരിടേണ്ടി വരും
വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതിനകം പിടിക്കപ്പെട്ടവരില്‍ പലരും വിദേശത്ത് ജോലിയുള്ളവരാണ്. ഇവരുടെ പാസ്പോര്ട്ട് പോലീസ് പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കും. കോടതി നടപടി ക്രമങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ പാസ്പോര്ട്ട് തിരികെ ലഭ്യമാവുകയുള്ളു. ഇത് ജോലി സംബന്ധമായി പ്രതിസന്ധികള്‍ സൃഷ്ടിക്കും. ഇത്തരം നടപടികള്‍ ഒഴിവാക്കുന്നതിലേക്കായി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ കഴിയുന്നതാണ് ഉചിതമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.
date
- Log in to post comments