Skip to main content

കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന് നിയന്ത്രണം

ജില്ലയില്‍ വീട്ടാവശ്യത്തിനുള്ള കുഴല്‍ക്കിണര്‍ (തൊടുപുഴ, ഇളംദേശം ബ്ലോക്കുകളില്‍) 110 എം.എംഃ 100 മീറ്ററില്‍ കൂടാത്ത ആഴത്തിലും മറ്റു ബ്ലോക്കുകളില്‍ 110 എം.എം ഃ 150 മീറ്ററില്‍ കൂടാത്ത ആഴത്തിലും നിര്‍മ്മിക്കുന്നത് ഒഴികെ മറ്റു എല്ലാതരത്തിലുള്ള കുഴല്‍ കിണര്‍ നിര്‍മ്മാണങ്ങള്‍ക്കും ഭൂഗര്‍ഭ വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.  ഭൂജല വകുപ്പിന്റെ റിഗ്ഗ് രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ലാത്ത വാഹനങ്ങള്‍ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നതും നിരോധിച്ചു. മാര്‍ച്ച് 22 മുതല്‍ മെയ് 31 വരെ ഉത്തരവ് നിലനില്‍ക്കും. നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് സബ് കലക്ടര്‍/ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, ഭൂജല വകുപ്പ് ഉദ്യോഗസ്ഥര്‍, തഹസീല്‍ദാര്‍മാര്‍, പഞ്ചായത്ത് ആന്റ് മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, വില്ലേജാഫീസര്‍മാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

date