Skip to main content

അംശദായം അടയ്ക്കാന്‍ അവസരം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ അംശദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അംശദായം അടച്ച് അംഗത്വം  പുനസ്ഥാപിക്കുന്നതിന് 2021 ഫെബ്രുവരി 28 വരെ അവസരമുണ്ട്. കുടിശ്ശികയുള്ള ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. എന്നാല്‍ 60 വയസ്സ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിനും അംഗത്വം പുനസ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കില്ല. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 04862 235732.

date