Skip to main content

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഹോമിയോ മരുന്ന്

കോവിഡ് 19 പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഹോമിയോ മരുന്ന് ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലും അംഗീകൃത പ്രൈവറ്റ് സ്ഥാപനങ്ങളിലും  ലഭ്യമാണെന്നും മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കുവാന്‍ പാടില്ലെന്നും ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.എന്‍. രാജു അറിയിച്ചു. മരുന്ന് കഴിക്കുന്നവര്‍ സര്‍ക്കാരും ആരോഗ്യവകുപ്പും ആയുഷ് വകുപ്പും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും കര്‍ശനമായി പാലിക്കേണ്ടതാണ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല വിശകലന യോഗം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ചേര്‍ന്നു. യോഗത്തില്‍ മുട്ടം ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. അമ്പിളി എന്‍, ദ്രുതകര്‍മ് സാംക്രമിക രോഗ പ്രതിരോധ സെല്‍ ജില്ലാ കണ്‍വീനര്‍ ഡോ. വികാസ് വിജയന്‍, ഐ.എച്ച്.കെ പ്രതിനിധി ഡോ. പി. കേസരി, ഐ.എച്ച്.എം.എ പ്രതിനിധി ഡോ. റീന സോളമന്‍ മറ്റ് റീച്ച് ഡിസ്ട്രിക്ട് ലെവല്‍ എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പ് മെമ്പര്‍മാരും പങ്കെടുത്തു. ബ്രേക്ക് ദ് ചെയ്ന്‍ കാമ്പയിന്റെ ഭാഗമായി വകുപ്പിന് കീഴിലുള്‌ള എല്ലാ സ്ഥാപനങ്ങളിലും കൈ കഴുകുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് തീരുമാനിച്ചു.

date