കോവിഡ് 19: സാമൂഹ്യവ്യാപന സാധ്യത; സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം
കോവിഡ് 19 രോഗഭീഷണി ഗുരുതരമായി നിലനിൽക്കുന്ന സാഹചര്യത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനുളള പ്രത്യേക കുറിപ്പുകൾ ആരോഗ്യവകുപ്പ് പുറത്തിറക്കി.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീട്ടുകാരുമായി സമ്പർക്കം ഒഴിവാക്കുക, സന്ദർശകരെ പൂർണ്ണമായി ഒഴിവാക്കുക.
ഇവർ വായുസഞ്ചാരവും ടോയ്‌ലറ്റ് സൗകര്യമുളള മുറിയിൽ നിരീക്ഷണ കാലാവധി കഴിയുന്നതുവരെ തുടരേണ്ടതാണ്.
വായും, മൂക്കും മറയ്ക്കുന്ന രീതിയിൽ മാസ്‌കോ, തൂവാലയോ ഉപയോഗിക്കുക.
ഭക്ഷണവും പാത്രങ്ങളും പങ്കിടാതിരിക്കുക. ഉപയോഗിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ, ടോയ്‌ലറ്റ്, മുറി എന്നിവ സ്വയം വൃത്തിയാക്കുക.
കയ്യും മുഖവും ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുക്കുക.
ആരോഗ്യപ്രവർത്തകർ വിവര ശേഖരണത്തിനായി ഫോണിൽ ബന്ധപ്പെടുമ്പോൾ അവരുമായി സഹകരിക്കുക.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്
ആളുകൾ നിരീക്ഷണത്തിൽ കഴിയുന്നത് പൊതുനന്മയ്ക്ക് കൂടി വേണ്ടിയാണ്. അവർക്ക് മാനസിക പിന്തുണ നൽകുക.
സഹായം ആവശ്യമായ ഘട്ടങ്ങളിൽ കൈതാങ്ങാവുക.
രോഗമുളളവരുമായി നേരിട്ട് സമ്പർക്കം പുലർത്തരുത്.
ആളുകൾ കൂട്ടമായി ഒത്തുചേരുന്ന സ്ഥലങ്ങളിലേക്ക് പോകുന്നതും പൊതുചടങ്ങുകളും ഒഴിവാക്കുക.
കൈകൾ ഇടയ്ക്കിടെ സോപ്പും, വെളളവും ഉപയോഗിച്ച് കഴുക്കുക.
കൺട്രോൾ റൂം നമ്പറുകൾ
0487 2320466, 9400408120, 9400410720,
1056, 0471 2552056 (ദിശ)
9400066920, 9400066921, 9400066922, 9400066923, 9400066924, 9400066925, 9400066926, 9400066927, 9400066928, 9400066929
- Log in to post comments