Post Category
അവശ്യ സേവനങ്ങൾ നൽകുന്നവർ സുരക്ഷാ ക്രമീകണങ്ങൾ പാലിക്കണം
കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അവശ്യ സർവീസ് വിഭാഗത്തിൽ ഉൾപ്പെടുന്ന സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളും സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ബാങ്ക്, സഹകരണ സൊസൈറ്റികൾ, റേഷൻ കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഒരേ സമയം അഞ്ചിൽ കൂടുതൽ ഗുണഭോക്താക്കളെ ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്നും കളക്ടർ അറിയിച്ചു.
date
- Log in to post comments