കുടുംബശ്രീക്ക് സ്വന്തമായി ഒരു കെട്ടിടം: സ്വപ്നം യാഥാർഥ്യമാകുന്നു
രാജ്യത്തിന്റെ വികസനത്തിലും സമ്പദ്വ്യവസ്ഥയിലും വലിയ പങ്കാണ് കുടുംബശ്രീ വനിതകൾ വഹിച്ചു വരുന്നത്. തൃശൂർ മുനിസിപ്പൽ കോർപ്പറേഷനിൽ കുടുംബശ്രീയും അയൽക്കൂട്ടവും ചേർന്ന് സ്തുത്യർഹമായ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നത്. വളരെ ഒരു ചെറിയ മുറിയാണ് ഇതുവരെ കുടുംബശ്രീ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരുന്നത്. എന്നാൽ പുതിയ ബജറ്റിൽ കുടുംബശ്രീക്ക് സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. ഒരു കോടി രൂപയാണ് കുടുംബശ്രീ ആസ്ഥാനമന്ദിരത്തിനായി മാറ്റി വെച്ചിരിക്കുന്നത്.
ശക്തൻ നഗർ പരിസരത്താണ് കുടുംബശ്രീ ആസ്ഥാനമന്ദിരത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയായിരിക്കുന്നത്. മൂന്നാംഘട്ട പ്രവർത്തനവും ഈ വർഷം തന്നെ പൂർത്തിയാക്കും. ഗ്രൗണ്ട് ഫ്ളോറിലാണ് കുടുംബശ്രീയുടെ മെയിൻ ഓഫീസ് പ്രവർത്തിക്കുക. അതോടൊപ്പംതന്നെ അനുബന്ധസ്ഥാപനങ്ങളും ഗ്രൗണ്ട് ഫ്ളോറിൽ പ്രവർത്തിക്കും. ഒന്നാമത്തെ നിലയിൽ കമ്മ്യൂണിറ്റിഹാളും രണ്ടാമത്തെ നിലയിൽ ഷീ ലോഡ്ജുമാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിലെ കുടുംബശ്രീ ഓഫീസ് ജൂൺ മാസത്തിൽ പ്രവർത്തനം ആരംഭിക്കും. തുടർപ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തി.
- Log in to post comments