Skip to main content

കുന്നംകുളത്ത് ബസുകളിൽ കോവിഡ് 19 ബോധവത്ക്കരണം

കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസ് ജീവനക്കാർക്കും യാത്രക്കാർക്കും നഗരസഭയുടെ കോവിഡ് 19 ബോധവത്ക്കരണം. കുന്നംകുളത്തു നിന്ന് വിവിധ ഭാഗങ്ങളിലേക്കു പോകുന്ന ബസുകളിലെ ഡ്രൈവർ, കണ്ടക്ടർ, യാത്രക്കാർ ഉൾപ്പെടെയുള്ളവർക്കാണ് നഗരസഭ സെക്രട്ടറി കെ. കെ മനോജിന്റെ നേതൃത്വത്തിൽ കോവിഡ് 19 ബോധവത്ക്കരണം നടത്തിയത്.
ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്പർവൈസർ കെ കെ ലക്ഷ്മണൻ, മറ്റ് ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവരും പങ്കെടുത്തു. ബസിൽ പതിക്കാനുള്ള ലഘുലേഖകളും വിതരണം ചെയ്തു.

date