Skip to main content

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം

കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ രോഗികളെ സന്ദർശിക്കാൻ എത്തുന്നവർക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയതായി നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു. രോഗിയോടൊപ്പം കൂട്ടിരുപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂ. സന്ദർശകരെ
അനുവദിക്കുന്നതല്ല. കോവിഡ് 19 പരിശോധനയ്ക്കായി പ്രത്യേകം ഒ.പി സജ്ജമാക്കിയിട്ടുണ്ട്. ഒരു ഡോക്ടർ ഉൾപ്പെടെ മൂന്നുപേരെ പ്രത്യേകം ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ ആരുമില്ല. അത്യാവശ്യ ഘട്ടങ്ങളിൽ 44 പേരെ വരെ നിരീക്ഷണത്തിൽ കിടത്തുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നവരാണെങ്കിൽ പരിശോധനയ്ക്കായി വീട്ടിൽ നിന്ന് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുവാനുള്ള സംവിധാനവുമുണ്ടെന്നും ആവശ്യമെങ്കിൽ സാമ്പിൾ എടുത്ത് അയക്കുമെന്നും ചെയർമാൻ പറഞ്ഞു.

date