Skip to main content

മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾക്ക് നിയന്ത്രണം

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾക്കും സ്‌കാനിങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. മുൻകൂട്ടി തിയ്യതി നിശ്ചയിച്ച ശസ്ത്രക്രിയകളെല്ലാം മാറ്റിവെച്ചു. അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾ മാത്രമായിരിക്കും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചെയ്യുക. ശസ്ത്രക്രിയകൾക്ക് പുറമെ മുൻകൂട്ടി തിയ്യതി നൽകിയ എല്ലാ സ്‌കാനിങ്ങുകളും മാറ്റിവെച്ചു. കോവിഡ് 19 വ്യാപനം തടയുന്നതിനായി ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ആളുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒരാഴ്ചയായി ആശുപത്രിയിൽ സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയകൾക്ക് മുൻകൂട്ടി തിയ്യതി ലഭിച്ചവർ ബന്ധപ്പെട്ട ഒ.പി.യിലെത്തി പുതിയ തിയ്യതി വാങ്ങണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ബിജു കൃഷ്ണൻ അറിയിച്ചു.

date