Skip to main content

കോവിഡ് 19: പ്രതിരോധിക്കാൻ മാസ്‌ക്ക് നിർമ്മാണ യൂണിറ്റുമായി കുഴൂർ കുടുംബശ്രീ അംഗങ്ങൾ

കോവിഡ് 19 വ്യാപനം തടയുന്നതിനായി മാസ്‌ക്ക് നിർമ്മാണ യൂണിറ്റുമായി കുഴൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾ. നാല് പേരടങ്ങുന്ന 10 യൂണിറ്റുകളിലായാണ് മാസ്‌ക്ക് നിർമ്മാണം. ഒരു ദിവസം 500 മാസ്‌ക്ക് വരെ ഈ കൂട്ടായ്മയിലൂടെ നിർമ്മിക്കുന്നു. പഞ്ചായത്ത് ഓഫീസ്, ഹെൽത്ത് സെന്റർ, പലചരക്ക് കട എന്നിവിടങ്ങളിലെല്ലാം നിർമ്മിക്കുന്നവ വിതരണം ചെയ്യുന്നുണ്ട്. ഡബിൾ ലെയർ മാസ്‌ക്ക് ഒന്നിന് 10 രൂപ നിരക്കിലാണ് വിൽപ്പന. മാസ്‌ക്ക് നിർമ്മിക്കാൻ ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ എറണാകുളത്തുനിന്നാണ് കൊണ്ടുവരുന്നത്. ജില്ലാ മിഷന്റെ ഓർഡർ അനുസരിച്ചു 1000 മാസ്‌ക്കുകൾ നിർമ്മിച്ചു നൽകി. ആകെ 223 യൂണിറ്റുകളാണ് പഞ്ചായത്ത് കുടുംബശ്രീയിൽ വരുന്നത്. കോവിഡ് 19 നെ തടയുന്നതിന് സുരക്ഷിത മാർഗ്ഗങ്ങളിലൊന്ന് എന്ന ചിന്തയിൽ നിന്നാണ് മാസ്‌ക്ക് നിർമ്മാണ യൂണിറ്റ് എന്ന തീരുമാനത്തിലേക്കെത്തിയതെന്ന് സി ഡി എസ് ചെയർപേഴ്സൺ സ്മിത ബിബിൻ ദാസ് പറഞ്ഞു. മാസ്‌ക്ക് ആവശ്യമുള്ളവർക്ക് അത് എത്തിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.

date