Post Category
വായനശാലകൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു
മാള ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക പദ്ധതിയിൽ ഉൾപ്പെടുത്തി വായനശാലകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഉപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവൻകുട്ടി വിതരണോദ്ഘാടനം നിർവഹിച്ചു.
ലൈബ്രറി കൗൺസിൽ അഫിലിയേറ്റ് ചെയ്ത എട്ട് വായനശാലകൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. അഞ്ചു ലക്ഷം രൂപ ചിലവിൽ മൈക്ക് സെറ്റ്, എൽ സി ഡി പ്രൊജക്ടർ, റാക്കുകൾ, ലാപ്ടോപ്, മേശ, കസേര തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് ബിജി വിത്സൺ, സ്ഥിരം സമിതി അംഗങ്ങളായ പി സി ഷണ്മുഖൻ, ഷീബ പോൾ, ടി. പി. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments