Skip to main content

സ്വകാര്യ ആസ്പത്രി സൗകര്യങ്ങള്‍ വിലയിരുത്തി

കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ സ്വകാര്യ ആസ്പത്രികളുടെ സൗകര്യങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അദ്ധ്യക്ഷതയില്‍ വിലയിരുത്തി.  വിവിധ ആസ്പത്രികളില്‍ സജ്ജീകരിച്ചിട്ടുള്ള വെന്റിലേറ്റര്‍ സൗകര്യങ്ങള്‍, ജീവനക്കാരുടെ ലഭ്യത എന്നിവ ചര്‍ച്ച ചെയ്തു. രോഗ ചികിത്സയുമായി ബന്ധപ്പെട്ട്  ആസ്പത്രി ജീവനക്കാരുടെ സംശയങ്ങള്‍ പരിഹരിക്കുകയും കൂടുതല്‍ പരിശീലനം ലഭ്യമാക്കുമെന്നും അറിയിച്ചു. നിലവില്‍ 2600 കിടക്കകള്‍ വിവിധ ആശുപത്രികളിലായി ലഭ്യമാണ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം നിരീക്ഷണത്തില്‍ കഴിയുന്ന ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്കും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും ജില്ലാസ്പത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യോഗത്തില്‍ സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ .രേണുക, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന മര്‍ജ തുടങ്ങിയവര്‍ പങ്കെടുത്തു.

date