Skip to main content

കോവിഡ് 19 കുട്ടികള്‍ക്ക് അവബോധം നല്‍കാന്‍ കോവിഡ്.കോം

ഐസോലേഷനിലോ ക്വാറന്റയിനിലോ ഉള്ള കുട്ടികള്‍ക്ക് ശുചിത്വം, മുന്‍കരുതല്‍ എന്നിവ സംബന്ധിച്ച് ഓണ്‍ലൈനായി അവബോധം നല്‍കുന്നതിനായി  Children on Virtual Information Desk.com (COVID.COM)        ന് തുടക്കമായി. വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ ഔവര്‍ റെസ്‌പോന്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായാണ് ഈ ബോധവത്കരണ പരിപാടി. പഠന-പാഠ്യേതര വിഷയങ്ങളില്‍ മുഴുകുവാന്‍ പ്രയാസമേറിയ സന്ദര്‍ഭത്തില്‍ കുട്ടികളില്‍ സ്വയം അവബോധം സൃഷ്ടിക്കുന്നതിനും മാനസിക വികാസം നേടുന്നതിനും വേണ്ടിയാണ് പരിപാടി ആവിഷ്‌കരിച്ചത്.
 

date