Post Category
തോട്ടം തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ നിർദേശം
തോട്ടം തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് ആർ.പ്രമോദ് പ്ലാന്റേഷൻ ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി.കോവിഡ്- 19 രോഗവ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ തോട്ടങ്ങൾ അടച്ചിട്ടിരിക്കുകയാണ്. തോട്ടം തൊഴിലാളികൾ പട്ടിണിയിലാകുന്ന അവസ്ഥ ഉണ്ടാകാതിരിയ്ക്കാൻ ബന്ധപ്പെട്ട പ്ലാന്റേഷൻ ഇൻസ്പെക്ടർമാർ ശ്രദ്ധിക്കണം. അടച്ചിട്ടിരിക്കുന്ന തോട്ടങ്ങളിൽ തൊഴിലാളികൾക്ക് മുടക്കം കൂടാതെ ചെലവു തുക നൽകുവാൻ എല്ലാ തോട്ട ഉടമകൾക്കും പ്ലാന്റേഷൻ ഇൻസ്പെക്ടർമാർ നിർദ്ദേശം നൽകണം. തൊഴിലാളികൾക്ക് അവശ്യം വേണ്ട ഭക്ഷ്യവസ്തുക്കളും ഉറപ്പു വരുത്തുവാൻ തൊഴിലുടമകൾക്ക് നിർദ്ദേശം നൽകണമെന്നും ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് നിർദേശം നൽകി.
പി.എൻ.എക്സ്.1206/2020
date
- Log in to post comments