Skip to main content

ഒൻപതുപേർക്കു കൂടി സംസ്ഥാനത്ത് കോവിഡ്19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പുതുതായി ഒൻപതുപേർക്കുകൂടി കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ മൂന്നു പേർ എറണാകുളത്തുനിന്നും രണ്ടുപേർ വീതം പാലക്കാട്, പത്തനംതിട്ട ജില്ലകളിൽനിന്നും, ഒരാൾ വീതം ഇടുക്കി, കോഴിക്കോട് ജില്ലകളിൽനിന്നുമാണ്. രോഗബാധിതരിൽ നാലുപേർ ദുബായിൽനിന്നും ഒരാൾവീതം യു.കെയിൽനിന്നും ഫ്രാൻസിൽനിന്നും എത്തിയവരാണ്. മൂന്നുപേർക്ക് രോഗികളുമായുള്ള സമ്പർക്കത്തിലൂടെയാണ് പകർന്നത്.
സംസ്ഥാനത്താകെ 76,542 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 76,010 പേർ വീട്ടിലും 532 പേർ ആശുപത്രിയിലുമാണുള്ളത്. ബുധനാഴ്ച മാത്രം 122 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 118 പേരിൽ 91 പേർ വിദേശത്ത് നിന്നെത്തിയവരാണ്. ഇതിൽ എട്ടു വിദേശികളും ഉൾപ്പെടും. ബാക്കി 19 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. രോഗബാധയുണ്ടായതിൽ 12 പേർ ഇതിനകം രോഗമുക്തരായിട്ടുണ്ട്.
പി.എൻ.എക്സ്.1209/2020

date