Skip to main content

പഞ്ചായത്ത് സെക്രട്ടറിമാരുമായി കളക്ടര്‍ ചര്‍ച്ച നടത്തി

കാക്കനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി പഞ്ചായത്ത് സെക്രട്ടറിമാരുമായി കളക്ടര്‍ എസ്.സുഹാസ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. ആവശ്യക്കാര്‍ക്ക് ഭക്ഷണസാധനങ്ങള്‍ കൃത്യമായി എത്തിച്ച നല്‍കുക, അതിനായി കമ്മ്യൂണിറ്റി കിച്ചനുകള്‍ സജ്ജമാക്കുക, അതിഥി തൊഴിലാളികളുടെ സുരക്ഷയും ഭക്ഷണസൗകര്യങ്ങളും താമസവും ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കാന്‍ കളക്ടര്‍ എസ്.സുഹാസ്  പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ എത്തിച്ചു നല്‍കാനായി ഓരോ വാര്‍ഡിലും ചുമതലപ്പെട്ട ആളിന്‍റെ നമ്പര്‍ പ്രസിദ്ധീകരിക്കണമെന്നും ആവശ്യങ്ങള്‍ക്കായി ആ നമ്പറില്‍ ബന്ധപ്പെടാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.

date