Skip to main content

കട്ടപ്പന നഗരസഭയില്‍ ഊര്‍ജ്ജിത ക്രമീകരണങ്ങള്‍

കട്ടപ്പന നഗരസഭയുടെ നേത്യത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ നടത്തിവരുന്ന കൊറോണയ്ക്ക് എതിരെയുള്ള ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കട്ടപ്പന മുനിസിപാലിറ്റിയില്‍   പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കന്‍മാരുടെ യോഗം ചേര്‍ന്നു.

കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണുമായി ജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ട്.   മറ്റ്  സംസ്ഥാനങ്ങളില്‍ പഠിച്ചുകൊണ്ടിരുന്നതും അടുത്ത ദിവസങ്ങളില്‍ വീടുകളില്‍ എത്തിയിട്ടുള്ളതുമായ വിദ്യാര്‍ത്ഥികളുടെ വിവരം ആരോഗ്യ വകുപ്പിനെയോ പോലീസിനെയോ നഗരസഭയെയോ അടിയന്തിരമായി അറിയിക്കണം.  ഹോട്ടലുകളെല്ലാം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഭക്ഷണം പാഴ്‌സല്‍ ആയി ലഭിക്കുന്നതിന് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍   ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാരും പാപപ്പെട്ടവരുമായ ആളുകള്‍ക്ക് നിത്യോപയോഗ സാധനങ്ങളുടെ അഭാവം അനുഭവപ്പെട്ടാല്‍ അങ്ങനെയുള്ള ആളുകള്‍ക്ക് മുനിസിപ്പാലിറ്റിയുടെ നേത്യത്വത്തില്‍  കിറ്റുകള്‍ എത്തിച്ച് കൊടുക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. വാര്‍ഡുകളില്‍ ഏതെങ്കിലും  കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ബന്ധപ്പെട്ട കൗണ്‍സിലര്‍മാരെയും ആശാ പ്രവര്‍ത്തകരെയും ചുമതലപ്പെടുത്തിയതായി നഗരസഭ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി അറിയിച്ചു.

date