Skip to main content

ആശങ്ക വേണ്ട; രോഗി സ്വീകരിച്ചത് മാതൃകാപരമായ നിലപാട്

ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. തൊടുപുഴ താലൂക്കിലെ കുമാരമംഗലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 19 നാണ് ഇദ്ദേഹം വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹം മാതൃകാപരമായ നിലപാട് സ്വീകരിക്കുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തിയ ഇദ്ദേഹം സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ 23ന് അദ്ദേഹം തന്നെ ബൈക്കില്‍ ജില്ലാ ആശുപത്രിയിലെത്തി സാമ്പിള്‍ നല്‍കി. തുടര്‍ന്ന് വീട്ടിലെത്തി. കുടുംബാഗങ്ങളുമായി പോലും നേരിട്ടു വിനിമയം നടത്തിയിട്ടില്ലെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. രോഗിയുമായി സംസാരിച്ചുവെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായും അറിയാന്‍ കഴിഞ്ഞു.

date