Skip to main content

ഹോം നേഴ്‌സുമാരെ യാത്രാനിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി

ജോലിക്കു പോകുന്ന ഹോംനേഴ്‌സുമാരെ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.
വിവിധ വീടുകളിൽ ജോലി ചെയ്യുന്ന ഹോം നേഴ്‌സുമാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുത്. തിരിച്ചറിയൽ കാർഡോ അവർ പരിചരിക്കുന്ന രോഗികളുടെ അപേക്ഷയോ കാണിച്ചാൽ ഹോം നേഴ്‌സുമാരെ യാത്ര തുടരാൻ അനുവദിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പി.എൻ.എക്സ്.1224/2020

date