Post Category
സർവകലാശാലകളിലെ പരീക്ഷകളും ക്യാമ്പ് മൂല്യനിർണയങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചു
രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും (സാങ്കേതിക സർവകലാശാല ഉൾപ്പെടെ) പരീക്ഷകളും ക്യാമ്പ് മുഖേനയുള്ള മൂല്യനിർണയ പ്രവർത്തനങ്ങളും മാറ്റിവെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. മാർച്ച് 21 മുതലുള്ള 31 വരെ പരീക്ഷകൾ മാറ്റിവെച്ച് നേരത്തെ ഉത്തരവിറങ്ങിയിരുന്നു.
പി.എൻ.എക്സ്.1227/2020
date
- Log in to post comments