Skip to main content

എല്ലാ ഗ്രാമപഞ്ചായത്തുകളിലും കോവിഡ് കോള്‍ സെന്റര്‍ ആരംഭിക്കും

കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എല്ലാഗ്രാമപഞ്ചായത്തുകളിലും കോള്‍ സെന്ററുകള്‍ ആരംഭിക്കുവാന്‍ മന്ത്രി കെ.രാജു നിര്‍ദേശം നല്‍കി. ഇതോടെ പഞ്ചായത്ത് തലത്തിലെ പ്രശ്‌നങ്ങള്‍ അവിടെതന്നെ പരിഹരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വിളിക്കുന്നതിന് ജില്ലാതലത്തില്‍ കോള്‍ സെന്റര്‍ ആരംഭിക്കണമെന്നും അതിനായി ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാവുന്നവരെ നിയോഗിക്കണമെന്ന് ആന്റോ ആന്റണി എം പി ആവശ്യപ്പെട്ടു.

date