Post Category
പുല്ലാട്ടെ അതിഥി തൊഴിലാളികള്‍ക്ക് പഞ്ചായത്ത് ഭക്ഷണം നല്‍കും
പുല്ലാട്ട് താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് കോയിപ്രം പഞ്ചായത്തില്‍ നിന്നും ഭക്ഷണം നല്‍കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ ടി.സൗദാമിനി അറിയിച്ചു. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമില്ലായെന്ന വാര്‍ത്ത സംബന്ധിച്ച് ലേബര്‍ കമ്മീഷണറുടെ നിര്‍ദേശപ്രകാരം സ്ഥലംസന്ദര്‍ശിച്ച് അന്വേഷണം നടത്തിയശേഷം സംസാരിക്കുകയായിരുന്നു ജില്ലാ ലേബര്‍ ഓഫീസര്‍. തൊഴിലാളികള്‍ക്കുള്ള അവശ്യവസ്തുകള്‍ നല്‍കുന്നതിന് കെട്ടിടഉടമയ്ക്ക് നിര്‍ദേശം നല്കി. ആരോഗ്യവകുപ്പ് ജീവനക്കാര്‍, പോലീസ്, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ സ്ഥലംസന്ദര്‍ശിച്ചു. ബീഹാറില്‍ നിന്നുള്ള 45 അതിഥി തൊഴിലാളികളാണ് പുല്ലാട്ടെ കെട്ടിടത്തില്‍ താമസിക്കുന്നത്. ജില്ലാ ലേബര്‍ ഓഫീസര്‍ ടി.സൗദാമിനി, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ ടി.കെ രേഖ, ജി.സുരേഷ്, എം.എസ് ബിജു രാജ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments