Skip to main content

കോന്നിയില്‍ എംഎല്‍എയുടെ കൈത്താങ്ങ് സഹായ കേന്ദ്രം തുടങ്ങി

കൈത്താങ്ങ് എന്ന പേരില്‍ കോന്നി എംഎല്‍എ കെ.യു. ജനീഷ് കുമാറിന്റെ ഓഫീസ് കേന്ദ്രമാക്കി പൊതുജന സഹായ കേന്ദ്രം  പ്രവര്‍ത്തനം തുടങ്ങി. കോന്നി നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്ക് 24 മണിക്കൂറും അവശ്യസാധനങ്ങളും, മരുന്നുകളും, പാകം ചെയ്ത ഭക്ഷണവും വാങ്ങി എത്തിക്കുന്നതിനായി ഈ സഹായ കേന്ദ്രത്തിലേക്ക് ഫോണ്‍ മുഖേന ബന്ധപ്പെടാന്‍ കഴിയും. ഫോണില്‍ ആവശ്യം അറിയിച്ചു കഴിഞ്ഞാല്‍ ഒരു മണിക്കൂറിനകം അവശ്യ സാധനങ്ങളും, ഔഷധങ്ങളും, ഭക്ഷണവും വീട്ടിലെത്തിച്ചു നല്‍കുന്നതിനുള്ള നടപടി ഉണ്ടാകും. കോന്നി നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തിലും സഹായം ലഭ്യമാകും. ആവശ്യപ്പെടുന്ന സാധനങ്ങളുമായി വോളന്റിയര്‍മാര്‍ വീടുകളിലെത്തി ഏല്‍പിക്കുകയും, ബില്‍ നല്‍കുകയും ചെയ്യും. ബില്‍ തുക മാത്രം വോളന്റിയര്‍മാരെ ഏല്‍പ്പിക്കണം. വോളന്റിയര്‍മാര്‍ ആരോഗ്യ വകുപ്പിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിച്ചു മാത്രമേ വീടുകളിലെത്തുകയുള്ളു.
 

date