Skip to main content

ജാഗ്രത പുലര്‍ത്തണം

കക്കാട്ടാറിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് 26ന് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയില്‍ മൂഴിയാര്‍ ഡാമിന്റെ മൂന്ന് റേഡിയല്‍ ഷട്ടറുകള്‍ അഞ്ചു സെന്റിമീറ്റര്‍ വീതം തുറന്ന് 15,000 ക്യുബിക് മീറ്റര്‍ ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടും. ഇതുമൂലം ആങ്ങമൂഴി, സീതത്തോട് വരെയുള്ള സ്ഥലങ്ങളില്‍ കക്കാട്ടാറില്‍ അഞ്ചു സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പമ്പയുടെയും കക്കാട്ട് ആറിന്റെയും തീരത്തുള്ളവര്‍ പ്രത്യേകിച്ച് ആങ്ങമൂഴി, സീതത്തോട്, മണിയാര്‍, പെരുനാട്, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

 

 

 

date