Skip to main content

24 മണിക്കൂറും പോലീസ് കണ്‍ട്രോള്‍ റൂം;   9497960970 നമ്പറിലേക്ക് വിളിക്കാം

 

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് കണ്‍ട്രോള്‍ റൂം ജില്ലാ പോലീസ്  ആസ്ഥാനത്ത് തുറന്നിട്ടുണ്ട്. ഈ കണ്‍ട്രോള്‍ റൂമിന്റെ ഓഫീസര്‍മാരായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി യേയും പോലീസ് ഇന്‍സ്‌പെക്ടര്‍ അലക്‌സ് ബേബിയേയും നിയമിച്ചു. പൊതുജനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് 9497960970 എന്ന നമ്പറിലേക്ക് വിളിക്കാം. വ്യാപാര സ്ഥാപനങ്ങളുടെയും മറ്റും പ്രവര്‍ത്തനത്തിന് എല്ലാവിധ സംരക്ഷണവും ഒരുക്കുമെന്നും ക്രൈംബ്രാഞ്ച്, വിജിലന്‍സ് എന്നീ യൂണീറ്റുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ജില്ലാ പോലീസ് മേധാവി അഭ്യര്‍ഥിച്ചു. 

date