Post Category
പാറമടകളുടേയും ക്രഷര്‍ യൂണിറ്റുകളുടേയും പ്രവര്‍ത്തനം 31 വരെ താത്കാലികമായി നിരോധിച്ചു
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പാറമടകളുടേയും ക്രഷര്‍ യൂണിറ്റുകളുടേയും പ്രവര്‍ത്തനം ഇന്നു(24) മുതല്‍ ഈ മാസം 31 വരെ താത്കാലികമായി നിരോധിച്ചതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ജില്ലയില്‍ ഒന്‍പതുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചശേഷം നിലനില്‍ക്കുന്ന അടിയന്തര സാഹചര്യത്തില്‍ പാറമടകളുടേയും ക്രഷര്‍ യൂണിറ്റുകളുടേയും പ്രവര്‍ത്തനംമൂലം പൊതുജനങ്ങള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഭാഗിക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് താത്കാലിത നിരോധനം ഏര്‍പ്പെടുത്തിയത്.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ കൂട്ടം കൂടുന്നതു നിരോധിച്ചിട്ടുണ്ട്. ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ജില്ലയില്‍ അവശ്യസേവനങ്ങള്‍ ലഭ്യമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
date
- Log in to post comments