Post Category
മാധ്യമ പ്രവര്‍ത്തകരുടെ ഹ്രസ്വചിത്രം പ്രകാശനം ചെയ്തു
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് മാധ്യമ കൂട്ടായ്മയും. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ ഹ്രസ്വചിത്രമൊരുക്കിയാണ് മാധ്യമ കൂട്ടായ്മ ഭാഗമായത്. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രകാശനം നിര്‍വഹിച്ചു. ഡി.എം.ഒ.(ആരോഗ്യം)ഡോ.എ.എല്‍ ഷീജ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, അസിസ്റ്റന്റ്് എഡിറ്റര്‍ സി.ടി ജോണ്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകനായ ജസ്റ്റിന്‍ വാളക്കുഴിയുടേതാണ് ആശയവും, ആവിഷ്‌ക്കാരവും.
date
- Log in to post comments