Post Category
സ്ത്രീ സങ്കല്‍പ്പവും യാഥാര്‍ഥ്യവും -സെമിനാര്‍ ഇന്ന് (11)
സരസകവി മൂലൂര്‍ എസ്.പത്മനാഭ പണിക്കരുടെ 149-ാംമത് ജയന്തിയും സ്മാരകത്തിന്റെ 29-ാമത് വാര്‍ഷികത്തോടും അനുബന്ധിച്ച് ഇന്ന് (11) ഉച്ചകഴിഞ്ഞ് മൂന്നിന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നടക്കുന്ന സെമിനാര്‍ മുന്‍ എംപി സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും. സ്ത്രീ സങ്കല്‍പ്പവും യാഥാര്‍ഥ്യവും -അന്നും ഇന്നും എന്ന വിഷയം വി.എസ്. ബിന്ദു അവതരിപ്പിക്കും. തുടര്‍ന്ന് മൂലൂര്‍ വിപഞ്ചിക അവതരിപ്പിക്കുന്ന കലാപരിപാടികള്‍ നടക്കും. നാളെ (12) ഉച്ചകഴിഞ്ഞ് രണ്ടിന് നാടന്‍ പാട്ട് മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. തങ്കമ്മ ഉദ്ഘാടനം ചെയ്യും.
date
- Log in to post comments