Post Category
അടൂരില്‍ എല്ലാ തദേശസ്ഥാപനങ്ങളിലും കമ്മ്യൂണി കിച്ചണ്‍ സജീവം: ചിറ്റയം ഗോപകുമാര്‍ എംഎല്‍എ
അടൂര്‍ നിയമസഭാ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും പന്തളം, അടൂര്‍ നഗരസഭകളിലും കമ്മ്യൂണിറ്റി കിച്ചണ്‍ സജീവമായെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം നേരിട്ടുവിലയിരുത്തുന്നതിന് എംഎല്‍എ എല്ലാ പഞ്ചായത്തും സന്ദര്‍ശിച്ചു.
നിര്‍ധനര്‍, കിടപ്പുരോഗികള്‍, വയോജനങ്ങള്‍, നിരാശ്രയര്‍, അലഞ്ഞുനടക്കുന്നവര്‍, ഒറ്റപ്പെട്ടുകഴിയുന്നവര്‍ എന്നിവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് 25 രൂപാ നിരക്കിലും സന്നദ്ധപ്രവര്‍ത്തകര്‍ വീടുകളില്‍ ഭക്ഷണം എത്തിക്കുന്നു. ഭക്ഷണം എത്തിക്കുന്നതില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തം അഭിനന്ദനാര്‍ഹമാണെന്നും എംഎല്‍എ പറഞ്ഞു.
date
- Log in to post comments