Skip to main content

വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതാഹാരം

സുരക്ഷിതമായ പോഷകാഹാരവുമായി ബന്ധപ്പെട്ട് ജില്ലയിലെ എട്ട്, ഒമ്പത്, 11 ക്ലാസുകളിലെ കുട്ടികള്‍ക്കായി  ഫെബ്രുവരി ഒമ്പത് മുതല്‍ ഫെബ്രുവരി 27 വരെ ക്ലാസുകള്‍ സംഘടിപ്പിക്കും.  തെരഞ്ഞെടുത്ത 16 സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് ക്ലാസ് നല്‍കുന്നത്. ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരും ഡയറ്റീഷ്യന്‍മാരും ക്ലാസുകള്‍ നയിക്കും.  സുരക്ഷിതവും പോഷകസമൃദ്ധവുമായ ആഹാരത്തെപ്പറ്റി വിദ്യാര്‍ത്ഥികളില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫുഡ് സേഫ്റ്റി അമ്പാസഡര്‍മാരെ തെരഞ്ഞെടുക്കും.   പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും.

 

date