Skip to main content

പ്രതിരോധ മുന്നറിയിപ്പുമായി നാടെങ്ങും അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ ഒരു പോലീസ് ഉദ്യാഗസ്ഥന്റെ അപേക്ഷ.....

''അയ്യോ സാറേ, ഞാനൊന്നുമറിഞ്ഞില്ലേ .... ഇത്രയും നിയന്ത്രണം ഉണ്ടായിരുന്നോ?... ഇത്രയും ഗൗരവമാണോ കൊറോണ .....' ഇത്തരത്തിലുള്ള യാതൊരു വിശദീകരണങ്ങള്‍ക്കും പോലീസിന്റെ മുന്നില്‍ ലോക്ക് ഡൗണ്‍ ദിനങ്ങളില്‍  സ്ഥാനമില്ലെന്ന് ഏവരെയും  ഓര്‍മപ്പെടുത്തട്ടെ.ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ അനാവശ്യമായി ചുറ്റിക്കറങ്ങാന്‍ ഇറങ്ങുന്നവര്‍ പോലീസ് തടയുമ്പോള്‍ പറയുന്ന  ന്യായവാദങ്ങള്‍ പലതാണ്. ഈ വാദങ്ങള്‍ ഇനി ഇടുക്കിയില്‍ വിലപ്പോകില്ല. കാരണം മലയോര മേഖലയുടെ ഓരോ ഗ്രാമപ്രദേശത്തും മുക്കിലും മൂലയിലും  കോവിഡ് പ്രതിരോധവും അനാവശ്യമായി പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പുകളും നല്കി അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ വന്നു പോകുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പോലീസിന്റെയും മേല്‍നോട്ടത്തില്‍ ഇത്തരത്തില്‍ എല്ലായിടത്തും കൊറോണയ്‌ക്കെതിരെ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി കഴിഞ്ഞു. ഇതെല്ലാം നല്കിയിട്ടും വീണ്ടും അനാവശ്യമായി പുറത്തിറങ്ങുന്നവരോട് പോലീസ് നിലപാട് കര്‍ക്കശമാക്കുകയല്ലേ വേണ്ടതെന്ന് ഓരോ പോലീസ് ഉദ്യോഗസ്ഥരും ചോദിക്കുന്നു. 'നിങ്ങള്‍ പോലീസിനെ ഭയക്കേണ്ട, പക്ഷെ കൊറോണയെ ഭയക്കുക തന്നെ വേണം. ഇനി കൊറോണയെയും ഭയമില്ലെന്നാണെങ്കില്‍ പോലീസിന്റെ ചുട്ട അടി ഭയക്കേണ്ടി വരും ' . എങ്ങനെ ആയാലും വേണ്ടില്ല, ഈ മഹാമാരിയെ തടുക്കുന്നതിന് ഓരോ വ്യക്തിയും നിയമം പാലിക്കേണ്ടത് അത്യാവശ്യമാണ്. അത്യാവശ്യമില്ലാതെ ആരും പുറത്തിറങ്ങരുത് - ഇതാണ് മുന്നറിയിപ്പ്,   ഇനി ആവശ്യവും അത്യാവശ്യവും തമ്മിലുള്ള വ്യത്യാസമെന്തെന്ന് സിംപിളായി ഒന്നു നോക്കാം. മരുന്നും അരിയും വാങ്ങാന്‍ പുറത്തിറങ്ങേണ്ടത് അത്യാവശ്യം, ഭക്ഷ്യ സാധനങ്ങള്‍ എല്ലാമുണ്ടായിട്ടും നൂഡില്‍സ് വാങ്ങുവാന്‍ പോകുന്നത് എത്രത്തോളം ആവശ്യമാണ്. കുടുംബവും സ്വയം സുരക്ഷയും എല്ലാം മാറ്റി വെച്ച് സമൂഹത്തിനായി അഹോരാത്രം പണിയെടുക്കുന്ന നിയമപാലകരുടെ ക്ഷമ പരീക്ഷിക്കരുത്. പോലീസുകാരുടെ അപേക്ഷയാണിത്.
 

date