Skip to main content

സപ്ലൈ ഓഫീസില്‍  കണ്‍ട്രോള്‍ റൂം ആരംഭിച്ചു

 ജില്ലാ സപ്ലൈ ഓഫീസില്‍  24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു.  29 ലോഡ് ഭക്ഷ്യധാന്യങ്ങള്‍ എടുത്തിട്ടുണ്ട്.  ഏപ്രില്‍ മാസത്തെ അഡ്വാന്‍സ് വാതില്‍പ്പടിവിതരണം നടന്നുവരുന്നു.  വിതരണസംബന്ധമായി നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. താലൂക്കുകളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരും  റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും  പൊതുവിപണിയിലെ വിലനിലവാരം പരിശോധിക്കുന്നതിനും കരിഞ്ചന്ത, പൂഴ്തിത്തിവയ്പ് എന്നിവ തടയുന്നതിനുമായി  48 പരിശോധനകള്‍   നടത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. നിലവില്‍  പൊതുവിപണിയില്‍ എല്ലാ അവശ്യസാധനങ്ങളും ലഭ്യമാണ്.
കൂടാതെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍  കളക്ടര്‍ ചെയര്‍മാനായി ജില്ലാതലസമിതി രൂപീകരിക്കുകയും  ലീഗല്‍ മെട്രോളജി വകുപ്പുമായി ചേര്‍ന്ന് പൊതുവിപണിയില്‍ പരിശോധന നടത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 04862 232321
 

date