പച്ചക്കറി, അവശ്യവസ്തുക്കള്‍, പാല്‍
ജില്ലയുടെ അതിര്‍ത്തികളിലൂടെയാണ് കേരളത്തിലേക്കുള്ള പച്ചക്കറി, പാല്‍, അവശ്യവസ്തുക്കളുടെ വരവ്. ഈ വരവിന് ഒരുകാരണവശാലും തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തും. പച്ചക്കറിക്ക് അമിത വില ഈടാക്കാന്‍ അനുവദിക്കില്ല. മറയൂര്‍. വട്ടവട എന്നിവിടങ്ങളില്‍ ഇപ്പോള്‍ അധികമായിട്ടുള്ള പച്ചക്കറികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷനും വി എഫ് പി സികെയും ഇടപെടും. പഞ്ചായത്തുകളിലെ ഇക്കോഷോപ്പുകളും സഹ. ബാങ്കുകളുടെ സ്റ്റാളുകളും തുറക്കാന്‍ അനുവദിക്കും. പച്ചക്കറികളുടെ വില നിജപ്പെടുത്തി പ്രസിദ്ധപ്പെടുത്താന്‍ കൃഷി വകുപ്പിനും നിര്‍ദേശം നല്‍കി. മധുരയിലേക്കുള്ള നീക്കം നിലച്ചതിനാല്‍ മറയൂര്‍, കാന്തല്ലൂര്‍ മേഖകളില്‍ ആവശ്യത്തിലേറെ പച്ചക്കറിയുണ്ട്. ബട്ടര്‍ ബീന്‍സ് പോലെയുള്ള ചിലയിനങ്ങള്‍ക്ക് തമിഴ്നാട്ടിലാണ് ചെലവു കൂടുതല്‍. തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് നിലവില്‍ ഇവിടെ നിന്ന് പച്ചക്കറിവിതരണം ചെയ്യുന്നുണ്ട്. പച്ചക്കറി കൊണ്ടുവരുന്നതിനായി ഹോര്‍ട്ടി കോര്‍പിന് കൂടുതല്‍ വാഹനങ്ങള്‍ അനുവദിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
- Log in to post comments