പൊലീസ് കടുത്ത ജാഗ്രതയില്‍
ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പോലീസ് കര്‍ശന ജാഗ്രതയും നിരീക്ഷണവും പുലര്‍ത്തിവരുകയാണെന്നു ജില്ലാ പോലീസ് മേധാവി പി. കെ. മധു യോഗത്തില്‍ അറിയിച്ചു. അനാവശ്യമായി വഴിയിലിറങ്ങുന്നവര്‍ക്കെതിരേ നടപടി തുടരും. പോലീസ് സേനാംഗങ്ങള്‍ പൊതുജനങ്ങളോടു ഒരുകാരണവശാലും മോശമായി പെരുമാറാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം കൃത്യമായി പാലിക്കണമെന്നു മന്ത്രി വ്യക്തമാക്കി. മുന്‍കരുതലിനൊപ്പം നിയന്ത്രണവും നിരോധനവും ശക്തമാക്കുക എന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. ജില്ലയില്‍ തമിഴ്ജനത കൂടുതലുള്ളതിനാല്‍ റവന്യൂ, പോലീസ്, വനംവകുപ്പുകള്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി പി. കെ. മധു, എഡി എം ആന്റണി സ്‌കറിയ, ആര്‍ഡിഒ അതുല്‍ സ്വാമിനാഥന്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ്പി പയസ് ജോര്‍ജ്, ഡി എം ഒ ഡോ. എന്‍ പ്രിയ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കുര്യാക്കോസ്, ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ എന്‍. ബി. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments