കട്ടപ്പന നഗരസഭയില്‍ സമൂഹ പാചകമുറി പ്രവര്‍ത്തനമാരംഭിച്ചു
കുടുംബശ്രീയുടെ നേതൃത്വത്തില്‍ കട്ടപ്പന നഗരസഭയില്‍ സമൂഹ പാചകമുറിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടൗണ്‍ഹാള്‍ ജംഗ്ഷനിലാണ് തയ്യാറാക്കുന്നത്. പ്രഭാത ഭക്ഷണം രാവിലെ 8 മുതല്‍ 10 വരെയും, ഉച്ച ഭക്ഷണം 12.30 മുതല്‍ 2 വരെയും, സായാഹ്ന ഭക്ഷണം 4 മുതല്‍ 5 വരെയുമാണ് വിതരണം നടത്തുന്നത്. ലോഡ്ജുകളില്‍ താമസിക്കുന്ന ഭക്ഷണത്തിന് വിഷമിക്കുന്നവര്‍, ഹോസ്റ്റല്‍ ക്യാന്റീന്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ട് വിഷമിക്കുന്നവര്‍, ഓഫീസുകളിലും സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ ഉദ്ദേശിച്ചാണ് ഭക്ഷണ ശാല ആരംഭിക്കുന്നത്. ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ള കിടപ്പു രോഗികള്‍ക്ക് നഗരസഭ സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നല്കുന്നുണ്ട്്. നഗരസഭയിലെ നിര്‍ധനരായ എല്ലാവര്‍ക്കും സൗജന്യമായി ഭക്ഷണം എത്തിച്ച് നല്കും. ഭക്ഷണം വാങ്ങുന്നതിന് ഒരാള്‍ മാത്രമെ സ്ഥാപനങ്ങളില്‍ നിന്നും ടൗണ്‍ഹാളില്‍ എത്തുവാന്‍ പാടുള്ളു. ആവശ്യമുള്ളവര്‍ തലേ ദിവസം തന്നെ ബുക്ക് ചെയ്യേണ്ടതാണ്. ബുക്കിംഗ് നമ്പര്‍ 9495078867, 9497684477
നഗരസഭയില്‍ നിന്നും മൊബൈല്‍ ഇന്റര്‍നെറ്റ് എന്നിവ വഴി ആശയവിനിമയത്തിന് നഗരസഭയുടെ പേരില്‍ ആരംഭിക്കുന്ന മൊബൈല്‍ ആപ്പിന്റെ ലോഞ്ചിംഗ് റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ മുനിസിപ്പല്‍ ഓഫീസില്‍ നിര്‍വഹിക്കും. കട്ടപ്പനക്കാരന്‍ എന്ന സംഘടനയുടെ സഹായത്തോടെയാണ് ആപ്പ് സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് 19 ആയി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി, ആരോഗ്യം, പോലീസ് എന്നീ വകുപ്പുകളുടെ അറിയിപ്പും കൃത്യമായി ലഭിക്കുന്നതാണ്. പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ അറിയിക്കുകയും ചെയ്യാം. ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറില്‍ കട്ടപ്പനക്കാരന്‍ എന്ന പേരിലും, www.kattappanakkaran.com എന്ന സൈറ്റിലും ലഭ്യമാണ്.
നഗരസഭയില്‍ സന്നദ്ധ സേന രൂപീകരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍മ്മാരുടെ സഹകരണത്തോടെ ആരംഭിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പ്രായപരിധിയ്ക്കുള്ളില്‍ സന്നദ്ധ സേവനം നടത്തുവാന്‍ താല്പര്യമുള്ളവര്‍ക്ക് കൗണ്‍സിലര്‍മാരുമായി ബന്ധപ്പെട്ടോ, നേരിട്ടോ സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മുനിസിപ്പാലിറ്റിയിലെ ഹെല്‍പ് ലൈന്‍ നമ്പര്‍ 9744632366
- Log in to post comments