Post Category
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിച്ചു
കൊറോണയുടെ പശ്ചാത്തലത്തില്‍ ആരും വിശന്നിരിക്കേണ്ടി വരില്ല എന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ ജനങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. ഇതിന്റെ ഭാഗമായി അടിമാലി മേഖലയിലെ വീടുകളില്‍ നിന്നും ശേഖരിച്ച 50തോളം ഭക്ഷണ പൊതികള്‍ യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് എത്തിച്ചു നല്‍കി.അടിമാലി മേഖലകളിലും ചിത്തിരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലുള്ളവര്‍ക്കുമാണ് ഭക്ഷണം നല്‍കിയത്.ചിത്തിരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ഭക്ഷപൊതി മെഡിക്കല്‍ ഓഫീസര്‍ ഡോ. റെനി ഏറ്റുവാങ്ങി.കെ. കൃഷ്ണമൂര്‍ത്തി, സാജോ കല്ലാര്‍, അഭിലാഷ് ബെന്നി,ജെയ്മോന്‍ ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭക്ഷണപൊതികള്‍ വിവിധ ഇടങ്ങളില്‍ എത്തിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വീടുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം വിതരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.
date
- Log in to post comments