Skip to main content

ബ്ലോക്ക്തല ഏകോപനസമിതികള്‍ രൂപീകരിച്ചു

കൊവിഡ് - 19 വൈറസ് ബാധയുടെ നിയന്ത്രണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി  ബ്ലോക്ക് തലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ചെയര്‍മാനായും ബ്ലോക്ക് മെഡിക്കല്‍ ആഫീസറെ കണ്‍വീനറായും ഏകോപനസമിതികള്‍ രൂപീകരിച്ച് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവിട്ടു.ബ്ലോക്ക് തല കമ്മിറ്റികളുടെ ജില്ലാതല നോഡല്‍ ഓഫീസര്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആണ്. -9495098595

 
ഇടുക്കി ബ്ലോക്ക്
ചെയര്‍മാന്‍- റെജി മുക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,  8281040159
കണ്‍വീനര്‍  ഡോ. ചാക്കോ, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍  9446056521

ഇളംദേശം ബ്ലോക്ക്
ചെയര്‍മാന്‍ -  മര്‍ട്ടില്‍ മാത്യൂ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് - 8281040158
കണ്‍വീനര്‍ - അന്‍സല്‍ നവി, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍, ഇളംദേശം- 9895990414

കട്ടപ്പന ബ്ലോക്ക്
ചെയര്‍പേഴ്സണ്‍-  ആശ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് 8281040160
കണ്‍വീനര്‍ - ഡോ. കെ.ഇ. സെബാസ്റ്റ്യന്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ (954456088)

നെടുങ്കണ്ടം ബ്ലോക്ക്
ചെയര്‍മാന്‍ - റജി പനച്ചിയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  (8281040161)
കണ്‍വീനര്‍ ഡോ. അനൂപ് (9539400216), ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍, നെടുങ്കണ്ടം

തൊടുപുഴ ബ്ലോക്ക്
ചെയര്‍മാന്‍ - സിനോജ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് -8281040162
കണ്‍വീനര്‍- ഡോ. രേഖാ ശ്രീധര്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍  9446021097

 
അഴുത ബ്ലോക്ക്
ചെയര്‍മാന്‍ - ആലി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് -8281040156
കണ്‍വീനര്‍- ഡോ. ഡോണ്‍ ബോസ്‌ക്കോ, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ -9447293471

 
അടിമാലി ബ്ലോക്ക്
ചെയര്‍മാന്‍-  മുരുകേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് 8281040155
കണ്‍വീനര്‍- ഡോ. പ്രസീത, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ - 9496320848

 
ദേവികുളം ബ്ലോക്ക്
ചെയര്‍മാന്‍  ആര്‍ രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് 8281040157
കണ്‍വീനര്‍  ഡോ. അസൂരി, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ - -8547789958.
 
ബ്ലോക്ക് കമ്മിറ്റികളുടെ ചുമതലകള്‍

• കൊവിഡ് - 19 വൈറസ് ബാധയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളും കൃത്യമായി ബ്ലോക്ക് തലത്തില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
• വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വീട്ടുപടിക്കല്‍ പാകം ചെയ്ത ഭക്ഷണം കൃത്യസമയങ്ങളില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങല്‍ മുഖേന ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
• വീടുകളില്‍  നിരീക്ഷണത്തില്‍ കഴിയുന്നവര്‍, രോഗം സ്ഥിരീകരിച്ചവരുടെ കുടുംബങ്ങള്‍ എന്നിവരുടെ അടിയന്തിര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുളള നടപടികള്‍ സ്വീകരിക്കുക.
• പൊതുജനങ്ങള്‍ക്ക് അവശ്യഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
• കോവിഡ് -19 ബന്ധപ്പെട്ടുളള നിയന്ത്രണങ്ങള്‍, ക്രമസമാധന പ്രശ്നങ്ങള്‍ എന്നിവ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പരിഹാരം കാണുന്നതിനുളള നടപടികള്‍ സ്വീകരിക്കുക.
• എല്ലാ വിഭാഗം ജനങ്ങള്‍ക്കും കൃത്യമായ സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
• അവശ്യ വസ്തുക്കളുടെ പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കല്‍ എന്നിവ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തുക.
• ഇതര സംസ്ഥാന തൊഴിലാളികള്‍, കിടപ്പുരോഗികള്‍, നിരാലംബരായവര്‍, എന്നിവര്‍ക്ക് ഭക്ഷണവും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
• കൊവിഡ്  19 ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ / ജില്ലാകളക്ടര്‍ സമയാസമയങ്ങളിള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍, ഉത്തരവുകള്‍ എന്നിവ നടപ്പില്‍ വരുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
• ജില്ലാതല നോഡല്‍ ഓഫീസര്‍ ബ്ലോക്ക്തല കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടതും, ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ ദിവസവും ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതുമാണ്.
 

date