Post Category
സംസ്ഥാനത്ത് 32 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്നലെ (30 മാർച്ച് 2020) 32 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 17 പേർ വിദേശത്തുനിന്ന് എത്തിയവരും 15 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാസർകോഡ് - 17, കണ്ണൂർ - 11, വയനാട് - 2, ഇടുക്കി - 2 എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. നിലവിൽ 1,57,283 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,56,660 പേർ വീടുകളിലും 623 പേർ ആശുപത്രികളിലുമാണ്. ഇന്നലെ മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 6034 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.1271/2020
date
- Log in to post comments