റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ സജീവം
റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും അഗതികള്‍, അനാഥര്‍ തുടങ്ങിയവര്‍ക്കു ഭക്ഷണം എത്തിച്ച് കമ്മ്യൂണിറ്റി കിച്ചണ്‍ സജീവമായി. രാജു എബ്രഹാം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജനപ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്നു ഭക്ഷണം പാകംചെയ്തു.വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും വാളിണ്ടിയേഴ്‌സിന്റെയും സഹകരണത്തോടെ ജനപ്രതിനിധികളുടെ ഉത്തരവാദിത്വത്തില്‍ ഭക്ഷണം എത്തിക്കുന്നു.
മേനാംതോട്ടം ന്യൂ ഇന്ത്യ ചര്‍ച്ച് വൈദികന്‍ തുണ്ടത്തില്‍ പ്രിന്‍സ് ഏബ്രഹാം തന്റെ വീടും കിച്ചണും അനുബന്ധ സാധനങ്ങളും കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കി. ആവശ്യമുള്ളവര്‍ക്ക് ഭക്ഷണപ്പൊതികള്‍ 25 രൂപ വിലയില്‍ വീടുകളില്‍ എത്തിക്കും. ഭക്ഷണപ്പൊതി ആവശ്യമുള്ളവര്‍ വാര്‍ഡ് മെമ്പര്‍മാരേയോ 9605950592, 6282207934 എന്നി നമ്പരുകളില്‍ രാവിലെ 8.30ന് മുമ്പായി ബന്ധപ്പെടണം. അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.സുരേഷ്, വൈസ് പ്രസിഡന്റ് ദീനാമ്മസബാസ്റ്റ്യന്‍, പഞ്ചായത്ത് സെക്രട്ടറി സന്ദീപ് ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ചു വരുന്നു.
- Log in to post comments