Skip to main content

റാന്നിയിലെ വീടുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍  വോളണ്ടിയര്‍മാരെ ചുമതലപ്പെടുത്തി: രാജു ഏബ്രഹാം എംഎല്‍എ 

റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും ഏപ്രില്‍ ഒന്നു മുതല്‍ അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കാന്‍ പഞ്ചായത്തുകള്‍ തോറും 200 വോളണ്ടിയര്‍മാരെ ചുമതലപ്പെടുത്തിയതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. ആവശ്യമുള്ളവര്‍ക്ക് പലചരക്ക് - പലവ്യഞ്ജന സാധനങ്ങള്‍, പച്ചക്കറി, മത്സ്യം, മാംസം, മരുന്നുകള്‍ എന്നിവയാണു വീടുകളില്‍ വാങ്ങിനല്‍കുക. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് മെമ്പര്‍മാര്‍ മുഖേന പഞ്ചായത്തുകളില്‍ എത്തിക്കും. അവശ്യസാധനങ്ങളുടെ ലിസ്റ്റ് വാട്സാപ്പ് ഗ്രൂപ്പ് വഴി മെമ്പര്‍മാര്‍ക്കു നല്‍കണം. രണ്ടു പഞ്ചായത്ത് ജീവനക്കാരും മൂന്നു കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് ഇതു വേര്‍തിരിച്ച് ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ വാങ്ങി വയ്ക്കും. പിറ്റേന്ന് ഉച്ചയ്ക്കുശേഷം വോളണ്ടിയര്‍മാര്‍ വഴി ഇവ നേരിട്ട് വീട്ടിലെത്തിക്കും. 

   യൂണിഫോം ധരിച്ച 30  വോളണ്ടിയര്‍മാരെ ആണ് ഓരോ ദിവസവും പഞ്ചായത്ത് നിയോഗിക്കുക. ഇവര്‍ക്കുള്ള ഐഡി കാര്‍ഡുകള്‍ പഞ്ചായത്തും പോലീസും ചേര്‍ന്നുനല്‍കും. രാവിലെ പഞ്ചായത്തിലേക്കു വരാനും വൈകിട്ട് തിരികെപോകാനും മാത്രമേ ഇവര്‍ക്ക് സ്വന്തം വാഹനം ഉപയോഗിക്കാനാവു. പഞ്ചായത്ത് ഏര്‍പ്പാടാക്കി നല്‍കുന്ന വാഹനങ്ങളിലാണ് ഓരോ വീടുകളിലും സാധനങ്ങള്‍ എത്തിച്ചു നല്‍കുക. ബാക്കി വോളണ്ടിയര്‍മാര്‍ റിസര്‍വ് ലിസ്റ്റ് ആയി  നിലനില്‍ക്കും. ഇവര്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദം ഇല്ല. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ റോഡില്‍ ഇറങ്ങാതിരിക്കുന്നതിനാണു വോളണ്ടിയര്‍മാര്‍ വഴി സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നത്.

    ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ള മരുന്നുകളാകും നല്‍കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കുന്ന ജീവിതശൈലി രോഗങ്ങളുടെ മരുന്നുകളും വോളണ്ടിയര്‍മാര്‍ വഴി എത്തിച്ചു നല്‍കാന്‍ വിവിധ പഞ്ചായത്തുകളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. 

വെച്ചൂച്ചിറ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍  രാജു എബ്രഹാം എംഎല്‍എയെ കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍ സുരേഷ്, എന്നിവരും നാറാണംമൂഴിയില്‍ പഞ്ചായത്ത് പ്രസിഡന്റ്് മോഹന്‍രാജ് ജേക്കബ്, പെരുനാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ്, അയിരൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് എബ്രഹാം, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം ഗിരീഷ്, ഡോ. ആഷിത, എന്നിവരും ചെറുകോലില്‍ പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ എബ്രഹാം, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ കുമാര്‍, ഡോ.രാജേഷ് കോശി,  കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് എം എസ് സുജാത, തഹസില്‍ദാര്‍ മധുസൂദനന്‍ നായര്‍,  സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍ റാവുത്തര്‍, കോട്ടാങ്ങല്‍ പഞ്ചായത്തില്‍ പ്രസിഡന്റ്് ബിന്ദു ദേവരാജന്‍, വൈസ് പ്രസിഡന്റ് സജി, എഴുമറ്റൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് ജയന്‍ പുളിക്കല്‍, വൈസ് പ്രസിഡന്റ് ഷീജ, എസ് ഐ രമേഷ്  അങ്ങാടിയില്‍, വൈസ് പ്രസിഡന്റ് ദീനാമ്മ സെബാസ്റ്റ്യന്‍, റാന്നി സി. ഐ വിപിന്‍ ഗോപിനാഥ് എന്നിവരും  വടശേരിക്കരയില്‍ പഞ്ചായത്ത് പ്രസിഡന്റ്് ഷാജി മാനാപ്പള്ളി, വൈസ് പ്രസിഡന്റ് റീനാ ജെയിംസ്, സി.ഐ മനോജ്,  മണിയാര്‍ രാധാകൃഷ്ണന്‍, സ്വപ്ന സൂസന്‍ എന്നിവരും പെരുനാട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി, എസ്ഐ  എം സലീം എന്നിവരും റാന്നിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിനോയി കുര്യാക്കോസ്, വില്ലേജ് ഓഫീസര്‍ സിന്ധു എന്നിവരും പഴവങ്ങാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. അബിദാ മോള്‍ എന്നിവരും ബാങ്ക് പ്രസിഡന്റുമാരായ പി എസ് മോഹനന്‍, ജേക്കബ് ലൂക്കോസ്, സാം മാത്യു, ബാബു പറവനേത്ത് എന്നിവരും പങ്കെടുത്തു.   

 

 

date