Post Category
സദ്ഗമയ ഹെല്‍പ്പ്ലൈനില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിളിക്കാം... 9497007172
സ്‌കൂള്‍ മിസ് ചെയ്യുന്നതിന്റെ ഉത്സാഹക്കുറവ് ഉണ്ടോ.. കൂട്ടുകാരുമായി കളിക്കാന്‍പറ്റാത്തതിന്റെ സങ്കടം ഉണ്ടോ...വീട്ടിലിരുന്ന് ബോറടിച്ചോ... ഈ കൊറോണ കാലത്ത് രോഗത്തെ കുറിച്ചുള്ള പേടിയോ, ആശങ്കയോ, ഒറ്റപ്പെടലോ, വിഷാദമോ തോന്നുന്നുണ്ടോ.. സാരമില്ല. ഹോമിയോപ്പതി വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ സദ്ഗമയ കൗമാരക്കാരുടെ ആരോഗ്യ പദ്ധതിയിലെ ഡോക്ടര്‍മാരെ വിളിക്കാം.
നിങ്ങള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യ സുരക്ഷയും, കൗണ്‍സിലിങ്ങും, വീട്ടുകാലം ആനന്ദകരമാക്കാനുള്ള രസകരമായ നുറുങ്ങു വിദ്യകളും അവര്‍ പറഞ്ഞുതരും.
ഡോ.ജി.ഷീബയെ 9497007172 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പരില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിളിക്കാം.
date
- Log in to post comments