Post Category
മാർച്ചിൽ വിരമിക്കുന്നവർ വിരമിക്കൽ തീയതിക്ക് മുമ്പ് ഓഫീസിൽ ഹാജരാകേണ്ടതില്ല
സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും മാർച്ച് 31 ന് വിരമിക്കുന്ന ജീവനക്കാർ വിരമിക്കൽ തീയതിക്ക് മുമ്പ് ഓഫീസിൽ ഹാജരാകേണ്ടതില്ലെന്ന് സർക്കാർ ഉത്തരവായി. ലോക്ക്ഡൗൺ കാലഘട്ടമായതിനാൽ ഇത്തരക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിന് ഇവർ മാർച്ച് 31ന് ഓഫീസിൽ ഹാജരുള്ളതായി കണക്കാക്കും. വിരമിക്കുന്ന വകുപ്പ് മേധാവികൾ ഉൾപ്പെടെയുള്ളവർ തൊട്ടടുത്ത മുതിർന്ന ഉദ്യോഗസ്ഥർക്ക് ചുമതല താത്കാലികമായി കൈമാറണം. ഇത്തരത്തിൽ ചുമതല ഏറ്റെടുക്കുന്നതിനായും ഓഫീസിൽ എത്തേണ്ടതില്ല. ഇവരും അടിയന്തിര സാഹചര്യത്തിൽ മാത്രം ഓഫീസിൽ എത്തിയാൽ മതി. കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ താത്കാലിക ക്രമീകരണം. ഇത് സംബന്ധിച്ച് വിശദമായ മാർഗനിർദേശങ്ങൾ ധനകാര്യ വകുപ്പ് പുറത്തിറക്കും.
പി.എൻ.എക്സ്.1281/2020
date
- Log in to post comments