കെട്ടിട നിർമാണ തൊഴിലാളികൾക്ക് ആനുകൂല്യം
കേരളാ കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ആശ്രിതർക്ക് മാരകരോഗം ബാധിച്ചിട്ടുണ്ടെങ്കിൽ ധനസഹായമായി 2,000 (രണ്ടായിരം രൂപ) ലഭിക്കുന്നതിന് അപേക്ഷകൾ സമർപ്പിക്കാം. ഒരു കുടുംബത്തിൽ നിന്നും ഒരു അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷയിൽ അംഗ തൊഴിലാളിയുടെ പേര്, രജിസ്റ്റർ നമ്പർ, രജിസ്റ്റർ ചെയ്ത വർഷം (ഐ.ഡി കാർഡിന്റെ കോപ്പി), രോഗിതനായ ആശ്രിതന്റെ പേര്, അപേക്ഷകനുമായുള്ള ബന്ധം (റേഷൻ കാർഡിന്റെ പകർപ്പ്), അംഗതൊഴിലാളിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.സി കോഡ് (ബാങ്ക് പാസ് ബുക്കിന്റെ ഒന്നാമത്തെ പേജ്), ഫോൺ നമ്പർ, രോഗം സംബന്ധിച്ച ആധികാരിക രേഖ എന്നിവ സഹിതം തിരുവനന്തപുരം ജില്ലാ ഓഫീസിലെ ഇ-മെയിൽ ആയ kbocwwbtvm@gmail.com ലേക്കോ വാട്ട്‌സ് ആപ്പ് നമ്പർ ആയ 9567850232 എന്നിവയിലേക്കോ അപേക്ഷ സമർപ്പിക്കാം. കൂടാതെ ലൈഫ്‌സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും മസ്റ്ററിങ്ങ് ചെയ്യാൻ കഴിയാത്തതുമായ പെൻഷൻകാർക്ക് ആയിരത്തി ഇരുന്നൂറ് രൂപ പ്രത്യേക ധനസഹായമായി നൽകും.
പി.എൻ.എക്സ്.1282/2020
- Log in to post comments